Wednesday, 23 May 2012

മലയാളിയുടെ 'ഇറോട്ടിക്ക'

 ഇംഗ്ളീഷില്‍ ഇറോട്ടിക്ക എന്ന പദത്തിന് തുല്യമായി ഉപയോഗിക്കാവുന്ന
 മലയാള വാക്ക് ഉണ്ടെന്നു തോന്നുന്നില്ല. കാമോദ്ദീപക സാഹിത്യം എന്ന അര്‍ഥത്തിലാണ് മനോഹരമായ ആ ഇംഗ്ളീഷ് പദം ഉപയോഗിക്കുന്നത്. മലയാളത്തില്‍ ഉണ്ടായിട്ടുള്ള അത്തരം സാഹിത്യത്തിന് പോണോഗ്രാഫി എന്നര്‍ഥം വരുന്ന അശ്ളീല സാഹിത്യത്തിന്റെ മാത്രം നിലവാരമാണുള്ളത്. ഇറോട്ടിക്കക്ക് തുല്യമായി മലയാളി ഉപയോഗിക്കുന്നത് കമ്പി എന്ന എരണംകെട്ട വാക്കും. കമ്പിക്കഥയെന്നോ അശ്ളീല സാഹിത്യമെന്നോ ഇക്കിളി, പൈങ്കിളി സാഹിത്യമെന്നോ ഒക്കെ നാം വിശേഷിപ്പിച്ചുവരുന്ന മലയാളത്തിലെ ഇറോട്ടിക് രചനകള്‍ക്ക് ആ പേരിന് ചേരുന്ന നിലവാരത്തിനപ്പുറം പോകാനും കഴിഞ്ഞിട്ടില്ല. മലയാളിക്ക് എന്നും കാമത്തോടും കാമോദ്ദീപകമായ എന്തിനോടും മറ്റ് ജനതയെ പോലെ ആഭിമുഖ്യമുണ്ട്. എന്നിട്ടും ഇറോട്ടിക് എന്ന് വിളിക്കാവുന്ന ലക്ഷണമൊത്ത രചനകള്‍ ഉണ്ടായില്ലെന്നത് ദു:ഖകരം തന്നെ. പ്രണയത്തെ വ്യത്യസ്ത ഭാവത്തോടെ പകര്‍ത്തിയ ബഷീറിനെയും മാധവിക്കുട്ടിയെയും പോലുള്ളവര്‍ക്ക് ഏല്‍ക്കണ്ടിവന്ന വിമര്‍ശനങ്ങള്‍ ഓര്‍ക്കുക. അപൂര്‍വ്വ ജീവിതാനുഭവങ്ങള്‍ ധൈര്യത്തോടെ കുറിച്ച ആത്മകഥയെഴുത്തുകാര്‍ പോലും കാമനകളുടെ ചൂരും വിയര്‍പ്പും കാപട്യത്തിലൊളിപ്പിച്ചു മാന്യന്മാരായി തുടരുന്നു.
പൈങ്കിളി സാഹിത്യശാഖ പൂത്തുലഞ്ഞ കാലത്താണ് എന്റെ തലമുറ പുസ്തക വായന തുടങ്ങുന്നത്. അതില്‍ നിറയെ പ്രണയത്തിന്റെ പൈങ്കിളി ഗര്‍ത്തങ്ങളായിരുന്നു. തലയും മുലയുമുള്ള കഥാപാത്രങ്ങളെ വരച്ചു ചേര്‍ത്ത് വരുന്ന ആ സാഹിത്യം ശരിക്കും ആളെ മക്കാറാക്കലായിരുന്നു. ജീവിതാനുഭവങ്ങളുടെ ഗന്ധമില്ലാത്ത വെറും വേസ്റ്റുകള്‍. അതിരസം കുഞ്ഞന്നാമ്മ എന്ന പേരിലൊരു നേവല്‍ വായിച്ചതോര്‍ക്കുന്നു. സൈലം ആലുവ എന്നോ മറ്റോ ആയിരുന്നു നോവലിസ്റ്റിന്റെ പേര്. കൂളച്ചക്ക പോലെമുല, വാഴത്തട പോലെ തുട, മാമ്പഴച്ചാറ് കിനിയുന്ന ചുണ്ട്, വാരിക്കൊട്ട കമിഴ്ത്തിയതു പോലെ നിതംബം എന്നിങ്ങനെയാണ് അതിലൊക്കെ സ്ത്രീ ശരീര വര്‍ണന. അവിഹിത വേഴചക്കാരിയായ കുഞ്ഞന്നാമ്മയുടെ തേരോട്ട കഥയായിരുന്നെന്നാണ് ഓര്‍മ. കുറച്ചു കൂടിക്കഴിഞ്ഞപ്പോള്‍ വിശ്വസിക്കാവുന്ന ഒരേയൊരാള്‍ പമ്മനായിരുന്നു. ഭ്രാന്തും ഒടുക്കവുമൊക്കെ വേദപുസ്തകം പോലെ വായിച്ചു. ഇറുകിയ ബ്ളൌസിനുള്ളില്‍ കൈകടത്തുന്ന, മദരസം ചീറ്റുന്ന നായകന്‍ ഇക്കിളിപ്പെടുത്തി. പല കൈമാറി ആ പുസ്തകം ആവര്‍ത്തിച്ചു വായിച്ചു.  പമ്മന്റെ ലൈംഗിക വര്‍ണനകള്‍ മാത്രം സമാഹരിച്ചും ഒരു പുസ്തകം ഇറങ്ങി. ശരീരത്തിലെ വിയര്‍പ്പില്‍ കുതിര്‍ത്ത് നാലായി മടക്കി അരയില്‍ തിരുകി പ്രചാരിപ്പിച്ചിരുന്ന സ്റ്റണ്ട്, തക്കാളി എന്നൊക്കെ പേരുണ്ടായിരുന്ന കമ്പി പുസ്തകങ്ങള്‍ വേറെ. ആണും പെണ്ണും തമ്മില്‍ കണ്ടാല്‍ അടിയാണ്. അത് അസല്‍ തെറി നിലവാരത്തിലാണ്. ഒരുപരിധി കഴിഞ്ഞാല്‍ അറപ്പാണ് ഫലം.
അപ്പോഴും ഇംഗ്ളീഷില്‍ ചിലതൊക്കെ വായിക്കാന്‍ കിട്ടിയിരുന്നു. വിഡയം ഇതായതിനാഇ ഇംഗ്ളീഷല്ല അറബിയായാലും വായിച്ചെടുക്കുമല്ലോ. അതും ഈ തെറിപ്പുസ്തകങ്ങളുടെ പരാവര്‍ത്തനം തന്നെ. പില്‍ക്കാലത്താണ് പുത്തൂരിന്റെ അമൃതമഥനം വായിച്ചത്. ജഗളിക്കല്‍ കുഞ്ചുണ്ണൂലിയാണ് നായിക. കുപ്രസിദ്ധയായ താത്രിയുടെ കഥയാണ്. അതില്‍ എഴുത്തുകാരന്‍ കുഞ്ചണ്ണൂലിയെ വര്‍ണിക്കുന്നത് കാണൂ. ' കേശഭാരം കുഞ്ചണ്ണൂലിക്ക് പാരമ്പര്യവഴി കിട്ടിയതാണ്. ജഗളിക്കല്‍ ഇല്ലത്ത് ഏതു പെണ്ണിന്റെയും മൂലധനം മുടിയും മുലയുമാണ്. കേശഭാരവും സ്തനഭാരവും കുഞ്ചണ്ണൂലിയില്‍ എപ്പോഴും മാദകഭാവം വരുത്തിയിരുന്നു. അമ്മയുടെ ജഘനം ഇപ്പോഴും പുത്തന്‍കലം കമഴ്ത്തിവച്ചതു പോലെയാണ്. കുഞ്ചണ്ണൂലിയുടെത് ഇടുങ്ങി ഉരുണ്ട കല്ലച്ചാണെന്ന് മാത്രം. ഒരു കൂന്താണിയില്‍ കയറിയിരുന്നാല്‍ അതിന്റെ മുഖം മൂടത്തക്ക ജഘന വിസ്തൃതി ഇപ്പോള്‍ തന്നെയുണ്ട്. കുളിര്‍മലത്തുമ്പു തട്ടിയാല്‍ ഏതു പുരുഷനും
 കോരിത്തരിക്കും. കടുംതുടി പോലെ നടുവറ്റു കിടന്നു പരന്നൊഴുകുന്ന ആലില പോലുള്ള അണിവയര്‍. വയറിന് ഒത്ത നടുവില്‍ ഒരു തുമ്പി പൊത്തുപോലെ പൊക്കിള്‍. പൊക്കിള്‍ കുഴിയില്‍ നടുവില്‍ തുമ്പ് അനായാസേന കടത്താവുന്നതാണ്' എങ്ങനെയുണ്ട്. അങ്ങനെ ചില പുസ്തകങ്ങള്‍ വേറെയുമുണ്ട്.
ഖുശ്വന്ത് സിങ് ഇക്കാര്യത്തില്‍ സത്യസനധനാണെന്ന് കരുതുന്നു.
അങ്ങേരുടെ കമ്പനി ഓഫ് വിമന്‍(സഖിമാരും ഞാനും എന്ന് മലയാളത്തില്‍)കൊള്ളാവുന്ന എഴുത്താണ്. ധനു, സരോജിനി, ജെസിക്ക ബ്രൌണ്‍ എന്ന അമേരിക്കന്‍ നീഗ്രോ പെണ്ണ്, മേരി ജോസഫ് എന്ന മലയാളി നഴ്സ്,സുശാന്തിക എന്ന ശ്രീലങ്കക്കാരി, യാസ്മിന്‍ എന്ന പാകിസ്ഥാനി ഒക്കെ കയറിയിറങ്ങുന്ന മോഹന്‍ കുമാര്‍ കൊള്ളാം. ഇതില്‍ യാസ്മീനുമൊത്തുള്ള കേളി എനിക്ക് ക്ഷ പിടിച്ചു. ഒരാവര്‍ത്തി ആടിത്തിമിര്‍ത്ത മോഹന്‍കുമാറും യാസ്മിനും രണ്ടാതതൊന്നിന് ഒരുങ്ങും മുമ്പ് ഭക്ഷണം കഴിക്കാനുളള തയ്യാറെടുപ്പിലാണ്. നാലുവരി ഇങ്ങനെ: ' ഞങ്ങള്‍ ഭക്ഷണത്തിന് ഇരുന്നു. അവര്‍ സല്‍വാര്‍ ധരിച്ചിട്ടില്ല. കമ്മീസ് മുട്ടറ്റം ഇറങ്ങി കിടക്കുന്നു. എഴുന്നേറ്റ് നില്‍ക്കുമ്പോഴും ഇരിക്കുമ്പോഴും തടിച്ച തുട പുറത്തു കാണാം........പാത്രങ്ങള്‍ തുടച്ചുകൊണ്ടുനിന്ന യാസ്മിന്റെ കമ്മീസിനകത്തു കൂടെ കൈയിട്ട് വലിപ്പമുള്ള തിതംബത്തില്‍ ഞാന്‍ തലോടി. രണ്ട് തംബരു ചേര്‍ത്തുവച്ചതു പോലെ ഉരുണ്ട ബൃഹത്തായ ജഘനപ്രദേശം മാംസളവും മിനുസമുള്ളതുമായിരുന്നു' തല്‍ക്കാലം ഇവിടെ നിറുത്താം ഇതിന്റെ ബാക്കി പിന്നീട്.

No comments:

Post a Comment